For reading malayalam..

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
കര്‍ക്കടകരാമായണം പൂര്‍ണ്ണമായും എന്‍റെ ആഖ്യാന ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ, ആവശ്യമുള്ളവര്‍ അറിയിക്കണേ..

അദ്ധ്യായം 16 - സീതാന്വേഷണം ആരംഭിക്കുന്നു


ഇത് ശ്രീരാമസന്നിധി..
തന്‍റെ കൂടെ വന്ന വീരന്‍മാരായ വാനരന്‍മാരെ സുഗ്രീവന്‍ ഭഗവാനു പരിചയപ്പെടുത്തുന്നു.സന്തുഷ്ടനായ രാമദേവന്‍ സീതാന്വേഷണത്തിനു വാനരരെ നിയോഗിക്കാന്‍ സുഗ്രീവനോട് പറഞ്ഞു.അങ്ങനെ സുഗ്രീവന്‍ സീതാന്വേഷണത്തിനു ഉത്തരവിട്ടു..
ദക്ഷിണദിക്കിനു ഉന്നതന്‍മാരായ കപികള്‍ പോകേണം..
മുപ്പത് ദിവസത്തിനകം സീതാന്വേഷണം പൂര്‍ത്തിയാക്കാണം..
ഇതായിരുന്നു സുഗ്രീവന്‍റെ ഉത്തരവ്!!

അങ്ങനെ അന്വേഷണത്തിനു പോകാന്‍ തയ്യാറായ കപികളില്‍ ഹനുമാന്‍ സ്വാമിയെ ശ്രീരാമചന്ദ്രന്‍ വിളിച്ചിട്ട്, ഒരു മോതിരം കൈയ്യില്‍ കൊടുക്കുന്നു.എന്നിട്ട് ഇങ്ങനെ വിശദീകരിച്ചു:

"മാനസേ വിശ്വാസമുണ്ടാവതിനു നീ
ജാനകി കൈയ്യില്‍ കൊടുത്തീടിതു സഖേ!
രാമനാമാങ്കിതമാംഗുലിയകം
ഭാമിനിക്കുള്ളില്‍ വികല്പം കളവാനായ്
എന്നുടെ കാര്യത്തിനോര്‍ക്കില്‍ പ്രമാണം നീ
യെന്നിയേ മറ്റാരുമില്ലെന്ന് നിര്‍ണ്ണയം"

ഇങ്ങനെയൊരു അടയാളത്തോടൊപ്പം, ഒരു അടയാളവാക്യവും രാമന്‍ ഹനുമാനു ചൊല്ലി കൊടുത്തു.
സീതാന്വേഷണ വേളയില്‍ സീതയെ കണ്ട് പിടിക്കുന്നത് ഹനുമാനായിരിക്കുമെന്ന് ഭഗവാന്‌ ഉറപ്പായിരുന്നു..
അത് സത്യവുമായിരുന്നു!!

അന്വേഷണം ആരംഭിക്കുന്നു..
അങ്ങനെ നടന്നപ്പോള്‍ അതാ ഒരു രാക്ഷസന്‍.അവനെ കണ്ട് കപികളില്‍ ഒരാള്‍ ചോദിച്ചു:
"ഇതാണോ രാവണന്‍?"
ആണോ??
അല്ലേ??
ആയിരിക്കും!!
അതിന്‍റെ നിജസ്ഥിതിയറിയാന്‍ അവര്‍ രാക്ഷസനോട് ചോദിച്ചു:
"താനാണോ രാവണന്‍?"
കുറച്ച് കുരങ്ങന്‍മാര്‍ വന്ന് ചോദ്യം ചെയ്യാഞ്ഞത് ഇഷ്ടപ്പെടാഞ്ഞ രാക്ഷന്‍ തിരിച്ച് ചോദിച്ചു:
"ആണെങ്കില്‍?"
അത് കേട്ടതും കപികളുടെ കൂട്ടത്തില്‍ ആരോ വിളിച്ചലറി:
"അടിയെടാ അവനെ"
ടമാര്‍, പടാര്‍, ഡിഷ്യം, ഡിഷ്യം...
ടംടഡേ..
രാവിലെ പല്ല്‌ തേക്കാന്‍ ഗുഹക്ക് പുറത്തിറങ്ങിയ ആ രാക്ഷസന്‍ നിമിഷനേരം കൊണ്ട് കാലപുരിയിലെത്തി.അതോടെ കപികള്‍ക്ക് ബോധ്യമായി..
ഇത് രാവണനല്ല!!
രാവണന്‍ ഇങ്ങനെ ചാവില്ല!!

നല്ല ദാഹം, പോരാത്തതിനു വിശപ്പും..
കപികള്‍ തളര്‍ന്നു.അപ്പോഴാണ്‌ ഒരു ഗുഹയില്‍ നിന്നും പറന്ന് വരുന്ന പക്ഷികളുടെ ചിറകില്‍ ജലത്തുള്ളികള്‍ പറ്റിയ കാഴ്ച അവര്‍ കാണുന്നത്.അത് കണ്ടതും സന്തോഷത്തോടെ കപികള്‍ ആ ഗുഹിയിലേക്ക് ഓടി കയറി..

മനോഹരം!!
അതിമനോഹരം!!
അതേ, അത്ര മനോഹരമായിരുന്നു അവര്‍ അവിടെ കണ്ട ദൃശ്യങ്ങള്‍!!
അതാ, അവിടെയൊരു യോഗിനി..
അത് സ്വയംപ്രഭ ആയിരുന്നു..
മുഗ്ദ്ധേന്ദുശേഖരന്‍ അവളുടെ നൃത്തത്തില്‍ സന്തോഷിച്ചു നല്‍കിയതാ ആ പ്രദേശം.
സീതാന്വേഷണത്തിനു വരുന്ന വാനരന്‍മാരെ കണ്ട ശേഷം, ശ്രീരാമദര്‍ശനത്തിനുള്ള ഭാഗ്യവും, അങ്ങനെ രാമപദം പ്രാപിക്കാനുള്ള അനുഗ്രഹവും ലഭിച്ചവളാണ്‌ സ്വയംപ്രഭ.

ആ യോഗിനി വാനരന്‍മാരില്‍ നിന്ന് സീതാന്വേഷണ വൃത്താന്തങ്ങള്‍ അറിയുകയും, അവര്‍ക്ക് നേര്‍ വഴി ഉപദേശിക്കുകയും ചെയ്യുന്നു. ദാഹവും വിശപ്പും മാറിയ കപികളെ തന്‍റെ തപോശക്തിയാല്‍ വീണ്ടും കാനനത്തില്‍ എത്തിക്കുന്നു.അതിനു ശേഷം ശ്രീരാമദേവനെ കണ്ട് സ്തുതിച്ച ശേഷം ബദര്യാശ്രമേ ചെന്ന് ദേവനെ ധ്യാനിച്ചിരുന്നു നാരായണ പദം പ്രാപിക്കുന്നു.

നാളേറെയായി..
ഇത് വരെ സീതാദേവി എവിടെയെന്ന് അറിയില്ല!!
അംഗദനു പേടിയായി തുടങ്ങി..
താമസിയാതെ ആ ഭയം മറ്റുള്ള കപികളിലേക്കും പടര്‍ന്നു.
സീതയെ കണ്ട് പിടിച്ചില്ലങ്കില്‍ താനടക്കമുള്ളവരെ സുഗ്രീവന്‍ കൊല്ലും എന്ന അംഗദന്‍റെ വാക്ക് കേട്ട്, നമ്മള്‍ക്ക് ഇവിടെ ഒളിച്ച് താമസിക്കാം എന്ന് കപികള്‍ പറയുന്നു.
അവരുടെ തീരുമാന്‍ അറിഞ്ഞ ജാംബവാനു ചിരിയാണ്‌ വന്നത്..
മണ്ടന്‍മാര്‍ തന്നെ!!
ശ്രീരാമദേവനെ ഒളിച്ച് താമസിക്കാമെന്ന് പോലും!!
ജാംബവാന്‍ കപികളോട് രാമമാഹാത്മ്യത്തെ കുറിച്ച് പറയുന്നു.എവിടെ ഒളിച്ചാലും ഭഗവാനു മുമ്പില്‍ നിന്ന് രക്ഷപെടാനാകില്ല എന്ന സത്യം മനസിലാക്കിയ കപികള്‍ വീണ്ടും അന്വേഷണം ആരംഭിക്കുന്നു.അങ്ങനെ ആവേശപൂര്‍വ്വം അന്വേഷണം ആരംഭിച്ചെങ്കിലും സീതാദേവിയെ കണ്ട് കിട്ടാഞ്ഞതിനാല്‍, ഉപവാസം ചെയ്ത് മൃത്യു വരിക്കാം എന്ന് തീരുമാനിച്ച് മഹേന്ദ്രഗിരിയിലെ ഒരു ഗുഹാമുഖത്ത് ദര്‍ഭവിരിച്ച് വാനരന്‍മാര്‍ കിടന്നു.
© Copyright
All rights reserved
Creative Commons License
Karkadaka Ramayanam by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com